അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2025 (10:45 IST)
കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച നേരിയ ഇടിവുകള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും പറന്നുയര്‍ന്നിരിക്കുന്നത്.
ഇന്നലെ 86,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 87,000 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 10,765 ആയി ഉയര്‍ന്നു. 880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.
അമേരിക്കയില്‍ പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ക്കൊപ്പം ഡോളറിന്റെയും ബോണ്ടിന്റെയും വീഴ്ചയാണ് സ്വര്‍ണനിരക്ക് കൂടാന്‍ ഇടയാക്കിയിരിക്കുന്നത്. സ്വര്‍ണ ഇടിഎഫുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതും വില ഉയരുന്നതിന് കാരണമാകുന്നുണ്ട്.