1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. bsnl launches new offer

2ജി ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഫ്രീകോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത് !

ആകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്

bsnl
ആകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. 3ജി, 2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ എന്ന വാഗ്ദാനവുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണെന്നും വരുന്ന ജനുവരിയോടെ ഫ്രീ വോയ്‌സ് കോള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 
 
കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളിലാണ് സീറോ വോയ്‌സ് താരീഫ് ജനുവരി മുതല്‍ നടപ്പിലാക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചിട്ടുള്ളത്. 149 രൂപയ്ക്ക് ലഭിക്കുന്ന ജിയോയില്‍ അടിസ്ഥാന ഓഫറിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
About Writer
സജിത്ത്
അടുത്ത ലേഖനം
വരണമാല്യമായി അണിഞ്ഞത് പെരുമ്പാമ്പുകളെ‍; കൌതുകമുണര്‍ത്തുന്ന ഒരു വിവാഹം - വീഡിയോ