അനുബന്ധ വാര്‍ത്തകള്‍
- പൊണ്ണത്തടിയെന്നാരോപിച്ച് ഭാര്യയെ തലാഖ് ചൊല്ലി, ഭർത്താവ് അറസ്റ്റിൽ
- പോൺ സൈറ്റുകൾക്ക് പൂട്ട് വീഴുന്നു, കർശന നടപടികളുമായി കേന്ദ്ര സർക്കാർ
- കുഞ്ഞൻ കാറുകളുടെ രാജാവ് തിരികെയെത്തി; ഇനി കരുത്തൻ ‘സാൻട്രോ‘യുടെ പടയോട്ടകാലം
- സി ബി ഐ ഡയറക്ടറെ നീക്കംചെയ്ത സംഭവം: നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുർബലപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
- കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ട് പിടിച്ചു; പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചതിനുകൂടി കേസ്
ക്യൂട്ട് ബനാന ഫോണുമായി നോക്കിയ
നോക്കിയയുടെ ബനാന ഫോണ്‍ വിപണിയില്‍. വാഴപ്പഴത്തിന്റെ നിറവും ചരിഞ്ഞ് വളഞ്ഞ അരികുകളോടുംകൂടി ആകർശകമായ ക്യൂട്ട് ഡിസൈനാണ് കുഞ്ഞൻ ഫോണിന്റെ പ്രത്യകത. ബേസിക് ഫോൺ ആണെങ്കിൽ കൂടിയും 4G സംവിധാനമുൾപ്പടെ സൌകര്യങ്ങൾ ബനാന ഫോണിൽ ലഭ്യമാണ്
5999 രൂപയാണ് ഫോണിന്റെ വിപണി വില. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും നോക്കിയ സ്റ്റോറുകള്‍ വഴിയും ഫോണുകൾ ലഭ്യമാണ്. 512 റാമും 4 ജി ബി സംഭരണശേഷിയുള്ള ഫോണിന് കരുത്ത് പകരുന്നത് 1.1 ജിഗാഹെഡ്സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ്.
ജിയോ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കായി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബനാനാ ഫോണിനുള്ളത്. 2 മെഗാപിക്സല്‍ ക്യാമറയാണ് ഫോനിൽ നൽകിഒയിരിക്കുന്നത്. വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനവും ഫോണിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.45 ഇഞ്ച് ഡിസ്പ്ലേയ്ക്ക് 240 X 320 പിക്സല്‍ ശേഷിയാണുള്ളത്.
VoLTE സംവിധാനവും, ബ്ലൂ ടൂത്ത് 4.1, എഫ് എം റേഡിയോ, 3.5 എം എം ഹെഡ്ഫോണ് ജാക്ക്, മൈക്രോ യു എസ് ബി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
റിലയന്‍സുമായി ചേര്‍ന്ന് 544 ജി.ബി 4 ജി ഡാറ്റാ ഓഫറും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.