പൊണ്ണത്തടിയെന്നാരോപിച്ച് ഭാര്യയെ തലാഖ് ചൊല്ലി, ഭർത്താവ് അറസ്റ്റിൽ

Sumeesh| Last Updated: വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:49 IST)
ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ തലാഖ് ചൊല്ലിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. ഭര്യക്ക് പൊണ്ണത്തടിയാണെന്ന് ആരോപിച്ചായിരുന്നു ഹുസൈൻ ഭാര്യയെ മൊഴി ചൊല്ലിയത്. ഷെരാണി മുല്ല സ്വദേശിയായ സൽമ ഭാനു നൽകിയ പരാതിയിലാണ് പൊലീസ് ഭർത്താവ് ആരിഫ് ഹുസൈനെ അറസ്റ്റ് ചെയ്തത്.

ഈ വർഷം നിലവിൽ‌വന്ന വിവാഹ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആ‍രിഫ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് സംഭവം. പൊണ്ണത്തടിയാണെന്ന് ആരോപിച്ച് ആരിഫ് ഹുസൈൻ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുകയായിരുന്നു.

പത്ത് വർഷം മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരായത് പൊണ്ണത്തടിയുണ്ടെന്ന് പറഞ്ഞ് ഭർത്താവും ഭർതൃമാതാ‍വും തന്നോട് മോഷമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മേഘ്നഗറിലെ വീട്ടിൽ‌വച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായും ഇവർ പരാതിയിൽ പരയുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :