ശബരിമല: സുപ്രീംകോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

ശബരിമല: സുപ്രീംകോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

 sabarimala protest , sabarimala , police , highcourt , യുവതീ പ്രവേശനം , ശബരിമല , സുപ്രീംകോടതി , ഹൈക്കോടതി
കൊച്ചി| jibin| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:52 IST)
ശബരിമലയിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ യുവതീ പ്രവേശനം സാധ്യമാക്കരുതെന്ന ഹരജി ഹൈക്കോടതി തള്ളി.

ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യത ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതു പ്രവർത്തകനായ പിഡി ജോസഫാണ്
ഹർജി സമര്‍പ്പിച്ചത്.

അതേസമയം, സ്‌ത്രീ പ്രവേശന വിഷയത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ പൊലീസ് കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുകയാണ്. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് 1000ഓളം പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എർണാകുളം കൊല്ലം , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഉള്ളവരാണ് മറ്റ് ജില്ലകളിലായി 150 കേസുകൾ രജിസ്റ്റർ ചെയ്‌തു. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :