1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex in india

ഓഹരിവിപണിയില്‍ ചരിത്രനേട്ടം

ഓഹരി വിപണി
ഓഹരി വിപണിയില്‍ ചരിത്രനേട്ടം. സര്‍വകാലറെക്കോഡിലാണ് സെന്‍സെക്സും നിഫ്റ്റിയും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ദേശീയസൂചികയായ നിഫ്റ്റി 35.55 പോയിന്റ് ഉയര്‍ന്ന് 7787 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുംബൈ സൂചികയായ സെന്‍സെക്സ് 138.02 പോയിന്റ് ഉയര്‍ന്ന് 26,100ല്‍ അവസാനിച്ചു. ഒരുഘട്ടത്തില്‍ സെന്‍സെക്സ് 26123 വരെ ഉയര്‍ന്നിരുന്നു. ബഡ്ജറ്റിൽ അനുകൂലമായ തീരുമാനങ്ങളുണ്ടാവുമെന്ന പ്രതീക്ഷയിൽ മുന്നേറിയ വിപണി മികച്ച നേട്ടം കൈവരിക്കുകയായിരുന്നു. ടാറ്റ പവർ,​ ഡിഎൽഎഫ്,​ ഇൻഫോസിസ്,​ ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ വില ഉയർന്നു.
About Writer
jibin