1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Mumbai, nifti, Sensex, point

വിപണിയില്‍ നേരിയ നേട്ടം

വിപണി
ബുധനാഴ്ച കുത്തനെ ഇടിഞ്ഞ് താഴേക്ക് പോയ വിപണിയില്‍ വ്യാഴാഴ്ച നേരിയനേട്ടം. മുംബൈ ദേശീയ സൂചികയായ സെന്‍സെക്സ് 20.14പോയിന്റ് ഉയര്‍ന്ന് 22.344.04ലും ദേശീയ സൂചികയായ നിഫ്റ്റി 7.30പോയിന്റ് ഉയര്‍ന്ന് 6559.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബുധനാഴ്ച സെന്‍സെക്സ് 180 പോയിന്റിലേറെ ഇടിഞ്ഞിരുന്നു. ബെല്‍, എച്ച്സിഎല്‍ ടെക്ക്, ടാറ്റമോട്ടേഴ്സ്, സിപ്ല, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിപിസിഎല്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഭാരതി എയര്‍ടെല്‍ എന്നീവ നഷ്ടത്തിലായിരുന്നു.