1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. stephen bywater, isl, keral blasters

ബൈവാട്ടര്‍ കളിക്കും, പക്ഷെ ഒരു നിബന്ധന... ജേഴ്‌സിയുടെ നമ്പര്‍ 43 ആകണം

ബൈവാട്ടര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം ഭാഗത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങുന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടറിന് ഒറ്റ  നിബന്ധനയേയുള്ളു തന്റെ ഇഷ്ടഭാഗ്യ നമ്പരായ 43 ജേഴ്സിയില്‍ ഉണ്ടാകണം. ഇതുവരെ കളിച്ച ക്ലബ്ബുകളിലെല്ലാം താരത്തിന്റെ നപര്‍ 43 ആയിരുന്നു. അതിനാല്‍ ബ്ലാസ്റ്റേഴ്സും താരത്തിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കാന്‍ ഇടയില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ ഗോള്‍ കീപ്പറായാണ് മുന്‍ ഇംഗ്ലീഷ് യൂത്ത് ടീം ഗോള്‍കീപ്പറായ ബൈവാട്ടര്‍ ടീമിലെത്തിയത്. പരിശീലകനും ഉപദേഷ്ടാവുമായിരുന്ന ലെസ് സീലെയുടെ ഓര്‍മകളുമായി ബന്ധപ്പെട്ടാണ് താരം 43-)ം നമ്പര്‍ ജേഴ്സി ഉപയോഗിക്കുന്നത്. ലെസ് സീലെ മരിക്കുന്നത് 43-)0 വയസിലാണ്. ഇതൊടെയാണ് താരം ഈ നമ്പരിരൊട് വൈകാരികമായി അടുക്കുന്നത്.
About Writer
VISHNU N L