ഹേഗ്|
VISHNU.NL|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (11:05 IST)
ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍
ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെ നേരിടും. ആദ്യ മത്സരത്തില്‍ ബെൽജിയത്തിനൊട് 3-2ന് ഇന്ത്യ കീഴടങ്ങിയിരുന്നു.
ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ലീഗ് ഫൈനല്‍സില്‍ ഇംഗ്ളണ്ട് 2-0ത്തിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.ആദ്യ ദിനത്തില്‍ തന്നെ തോല്‍വിയേറ്റുവാങ്ങേണ്ടി വന്ന ഇന്ത്യന്‍ ടീമിന് മത്സരത്തില്‍ നില്‍നില്‍ക്കാന്‍ ജയിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍ ടീമിന്റെ നില്‍ പരുങ്ങലിലാകും. ഗ്രൂപ്പിലെ കരുത്തന്‍ മാരാണ് ഇനി ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുന്നത്.