സെറീനയും വീനസും പുറത്തായി

പാരീസ്| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (11:21 IST)
നിലവിലെ വനിതാ ചാമ്പ്യന്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക മുപ്പത്തഞ്ചാം റാങ്ക് കാരിയായ സ്പാനിഷ് താരം ഗാര്‍ ബൈന്‍ മുഗുരുസയാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ അട്ടിമറി നടത്തിയത്.

6-2, 6-2 എന്ന സ്കോറിനായിരുന്നു മുഗുരുസ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്. 2005ല്‍ റഷ്യയുടെ അനസ്താസ്യ മിസ്കീന ആദ്യ റൗണ്ടില്‍ പുറത്തായശേഷം ഇത്രവേഗത്തില്‍ നിലവിലെ ചാമ്പ്യന്‍ മടങ്ങുന്നത് ഇതാദ്യമാണ്.

നേരത്തേ മുന്‍ ചാമ്പ്യന്‍ നാലീയും ആസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാന്‍സിലാസ് വാവ്റിങ്കയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. സെറീനയുടെ ജേഷ്ഠത്തിയും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ വീനസ് വില്യംസിനെയും ഇന്നലെ തോല്‍വി പിടികൂടി. രണ്ടാം റൗണ്ടില്‍ കൗമാരക്കാരി അന്ന ഷെമില്‍ ദോവയോട് 2-6, 2-6 നാണ് വീനസ് തോറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :