ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

ലിവര്‍പൂള്‍| JOYS JOY| Last Modified തിങ്കള്‍, 18 ജനുവരി 2016 (10:10 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത്.

ഇരുപതോളം ഗോള്‍ ശ്രമങ്ങള്‍ ലിവര്‍പൂളിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. പക്ഷേ, ഒന്നു പോലും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, ലിവര്‍പൂള്‍
ഗോള്‍ പോസ്റ്റിലേക്ക് ഒരൊറ്റ തവണ മാത്രമാണ് പന്ത് പാഞ്ഞത്. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗോളാകുകയും ചെയ്തു.

ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയാണ് 78ആം മിനിറ്റില്‍ വിജയഗോള്‍ നേടിയത്. ഇതോടെ ഒരു ക്ലബിനു വേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോഡ് റൂണി സ്വന്തമാക്കി. തിയറി ഹെന്‍റിയുടെ റെക്കോര്‍ഡ് ആണ് റൂണി മാറ്റിയെഴുതിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :