1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina Spain players fight and Messi stands

'അടി ഇടി തൊഴി'; നോക്കിനിന്ന് മെസി, വിമർശനം (വീഡിയോ)

അർജന്റീന താരം ലീൻഡ്രോ പരേഡസ് സ്പാനിഷ് താരങ്ങളായ എറിക് ഗ്രാസിയ, സാവി എന്നിവരെ കൈയേറ്റം ചെയ്തിരുന്നു

Argentina vs Spain, Messi, Argentina Spain players fight and Messi stands
Lionel Messi

അർജന്റീന നായകൻ ലയണൽ മെസിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ലോകകപ്പ് ഫൈനലിനു ശേഷം ഇരു ടീമിലെയും താരങ്ങൾ കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ പ്രശ്‌നം പരിഹരിക്കാൻ മെസി ഇടപെട്ടില്ല എന്നതാണ് വിമർശനത്തിനു കാരണം. 
 
അർജന്റീന താരം ലീൻഡ്രോ പരേഡസ് സ്പാനിഷ് താരങ്ങളായ എറിക് ഗ്രാസിയ, സാവി എന്നിവരെ കൈയേറ്റം ചെയ്തിരുന്നു. സ്പാനിഷ് താരങ്ങളും അർജന്റീന താരങ്ങളും തമ്മിൽ വലിയ കൈയാങ്കളിയും വാക്കേറ്റവും ഉണ്ടായി. ഈ സമയത്ത് മെസി ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. 
 
ഗ്രൗണ്ടിൽ ഈ പ്രശ്‌നങ്ങൾ നടക്കുന്ന സമയത്ത് മെസി പെനാൽറ്റി ബോക്‌സിനു സമീപം നിൽക്കുന്നുണ്ടായിരുന്നു. സഹതാരങ്ങളുടെ അടുത്തേക്ക് പോകാനോ തർക്കം പരിഹരിക്കാനോ പക്ഷേ ശ്രമിച്ചില്ല. ടീം ക്യാപ്റ്റനായിട്ടും മെസി ഇടപെടാതിരുന്നതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. 
അതേസമയം മെസി കൂടി ഇടപെട്ടിരുന്നെങ്കിൽ പ്രശ്‌നം കൂടുതൽ വഷളാകുമായിരുന്നെന്നും സ്പാനിഷ് താരങ്ങളിൽ ആരെങ്കിലും മെസിക്കെതിരെ വന്നാൽ അർജന്റീന താരങ്ങൾ കൂടുതൽ വൈകാരികമായി പ്രതികരിച്ചേനെയെന്നും മറുപക്ഷമുണ്ട്. 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പലസ്തീൻ പതാകയുമായി യമാൽ ലോകകപ്പ് ആഘോഷം നടത്തിയോ?