1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. common wealth gamse , india , glasco ,

കോമൺവെൽത്ത്: ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് വീണു

കോമൺവെൽത്ത്
കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് സ്ഥാന ചലനം. അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം ദിനത്തോടെ ഏഴാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. ഇന്ത്യയ്ക്കിപ്പോൾ ആകെ 26 മെഡലുകളായി.

ഇന്നലെ അൻപത് മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തു റായി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഷൂട്ടിംഗിൽ സ്വർണ പ്രതീക്ഷയായിരുന്ന ഗഗൻ നാരംഗിന് ഇന്നലെ വെള്ളികൊണ്ട് തൃപതി പെടേണ്ടിവന്നു.

കോമൺവെൽത്ത് ഗെയിംസിലെ വേഗക്കാരെ നിശ്ചയിച്ച 100 മീറ്റർ ഓട്ടത്തിൽ പുരുഷൻമാരുടെ വിഭാഗത്തിൽ ജമൈക്കയുടെ കെമർ ബെയ്ലി കോൾ സ്വർണം നേടി. ഗെയിംസില്‍ ഓസ്ട്രേലിയ ഒന്നാമതും ഇഗ്ലണ്ട് രണ്ടാമതുമാണ്.
About Writer
jibin