1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ‘Oommen Chandy Loved Shafi Sincerely, Can’t Say If It Was Reciprocated’: Mariamma Oommen Backs Rajmohan Unnithan’s Remarks

ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർത്ഥമായി സ്നേഹിച്ചു, തിരിച്ച് സ്നേഹിച്ചോ എന്ന് പറയാനാവില്ല: തുറന്നടിച്ച് മറിയാമ്മ ഉമ്മൻ

Mariamma Oommen Shafi Parambil, Rajmohan Unnithan Congress Row, Oommen Chandy Diary JS Akhil, Kerala Congress Politics, Rahul Mamkootathil, Padmaja Venugopal Padmini Thomas, Kerala Political News.
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സൈബര്‍ ആക്രമണ വിവാദങ്ങളും കത്തിനില്‍ക്കെ, മുതിര്‍ന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തിയ പ്രതികരണങ്ങള്‍ക്ക് പരോക്ഷ പിന്തുണ നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും ഉമ്മന്‍ചാണ്ടിയെ അദ്ദേഹം തീവ്രമായി പിന്തുണച്ചിരുന്നുവെന്നും മറിയാമ്മ ഉമ്മന്‍ പറയുന്നു.
 
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൊച്ചു പിള്ളേരായിരുന്നുവെന്നും അന്ന് 'എ' ഗ്രൂപ്പിനെ നയിക്കാന്‍ മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയ കാലത്ത് പലരും മാറിനിന്നപ്പോള്‍ ഉണ്ണിത്താനെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് കുടുംബത്തിനൊപ്പം ഉറച്ചുനിന്നത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് നേരെ ഉണ്ടായതുപോലുള്ള ക്രൂരമായ സൈബര്‍ ആക്രമണം മറ്റൊരാള്‍ക്ക് നേരെയും ഉണ്ടായിട്ടില്ല. ജെ.എസ്. അഖിലിനെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി മനസ്സില്‍ കണ്ടിരുന്നതെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഡയറിയില്‍ അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും മറിയാമ്മ ഉമ്മന്‍ വെളിപ്പെടുത്തി.
 
അതേസമയം, കോണ്‍ഗ്രസ് വലിയൊരു പ്രസ്ഥാനമാണെന്നും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുകയാണ് വേണ്ടതെന്നും മറിയാമ്മ ഉമ്മന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി വിട്ടുപോയ പത്മിനി തോമസും പത്മജ വേണുഗോപാലും കോണ്‍ഗ്രസിലേക്ക് തിരികെ വരട്ടെയെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.ALSO READ: തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിഞ്ഞില്ല; തമിഴ്നാട്ടിൽ വിജയ്ക്കെതിരെ പ്രതിഷേധം
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിഞ്ഞില്ല; തമിഴ്നാട്ടിൽ വിജയ്ക്കെതിരെ പ്രതിഷേധം