ഓസ്‌ട്രേലിയ 337/9
|
124 റണ്‍സെടുത്ത ഹൈഡനും 66 റണ്‍സെടുത്ത ജാക്വസുമാണ് ഓസ്‌ട്രേലിയക്കു വേണ്ടി മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ചത് . 84 റണ്‍സ് വിട്ടു കൊടുത്ത് അഞ്ചു വിക്കറ്റെടുത്ത കുംബ്ലെയാണ് കംഗാരുക്കളെ മെരുക്കിയത്. സഹീര്‍ഖാന്‍ 93 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. 125 റണ്‍സെടുത്ത മാത്യു ഹെയ്‌ഡനാണ് കംഗാരുക്കളെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ജാക്വസ് ഹസി സിമണ്ടോസ്,ഗില്‍ക്രിസ്റ്റ്,ലീ എന്നിവരെ കുംബ്ലെ പുറത്താക്കിയപ്പോള്‍ പോണ്ടിംഗ് ഹൈഡ്‌ന്‍ ഹോഗ് എന്നിവരെ സഹീര്‍ഖാന്‍ പുറത്താക്കി. 66 റണ്‍സെടുത്ത ജാക്വസാണ് ആദ്യം പുറത്തായത്. പോണ്ടിങ്ങ്(4), ഗില്‍ക്രിസ്റ്റ്(23) എന്നിവര്‍ക്ക് ശുഷ്‌കമായ സംഭാവനകളെ നല്‍കുവാന്‍ കഴിഞ്ഞുള്ളൂ.
മികച്ച ബാറ്റിംഗ് ലൈനപ്പ് ഉള്ള ഇന്ത്യക്ക് ഇതോടെ ആദ്യ ടെസ്റ്റ് വിജയിക്കുവാനുള്ള സാദ്ധ്യത ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യക്കും വേണ്ടി ജാഫര്‍, ദ്രാവിഡ് എന്നിവരായിരിക്കും ഓപ്പണ്‍ ചെയ്യുക.