1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

ഓസ്‌ട്രേലിയ 13/0

ഓസ്‌ട്രേലിയ ഇന്ത്യ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജാക്വസ് ഹൈഡന്‍ ലക്ഷ്‌മണന്‍
WDFILE
നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 13 റണ്‍സെടുത്തു . ഇന്നത്തെ ദിവസം അഞ്ച് ഓവര്‍ മാത്രമാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്.

ജാക്വസ്(8), ഹൈഡന്‍(5) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. 19 ബോളില്‍ നിന്നാണ് ജാക്വസ് എട്ട് റണ്‍സ് നേടിയത്. 11 ബോളില്‍ നിന്നാണ് ഹൈഡന്‍ അഞ്ച് റണ്‍സ് നേടിയത്. ആര്‍.പി.സിംഗ് 2 ഓവര്‍ എറിഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍, കുംബ്ലെ എന്നിവര്‍ ഓരോ ഓവര്‍ വീതം എറിഞ്ഞു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 532 റണ്‍സില്‍ അവസാനിച്ചു. പുറത്താകാതെ 154 റണ്‍സ് നേടിയ സച്ചിന്‍റെ ബാറ്റിംഗാണ് ഇന്ത്യയെ ഓസ്‌ട്രേലിയക്ക് എതിരെ 69 റണ്‍സിന്‍റെ ലീഡ് നേടുന്നതിന് സഹായിച്ചത്. ലക്ഷ്‌മണന്‍(109), ഗാംഗുലി(67), ഹര്‍ഭജന്‍(63) എന്നിവര്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചു.

ഓസ്‌ട്രേലിയക്കു വേണ്ടി ലീ അഞ്ചു വിക്കറ്റുകള്‍ നേടി. 32.2 ഓവര്‍ എറിഞ്ഞ ലീ 119 റണ്‍സ് വിട്ടു കൊടുത്തുകൊണ്ടാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ജോണ്‍സന്‍ 148 റണ്‍സ് വിട്ടു കൊടുത്ത് 2 വിക്കറ്റും ഹോഗ് 121 റണ്‍സ് വിട്ടു കൊടുത്ത് 2 വിക്കറ്റും നേടി. കംഗാരുക്കളുടെ ഒന്നാം ഇന്നിംഗ്സ് 463 ല്‍ അവസാനിച്ചു.

ക്രിക്കറ്റ് സ്കോര്‍ബോര്‍ഡ്