അനുബന്ധ വാര്‍ത്തകള്‍
- ആശാനെ സാക്ഷിനിര്‍ത്തി ആശാന്റെ റെക്കോര്‍ഡ് പൊട്ടിച്ചു; ദക്ഷിണാഫ്രിക്കയില്‍ കോലിക്ക് പുതിയ നേട്ടം
- ആദ്യ റണ്‍ നേടുന്നത് 16-ാം പന്തില്‍; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട് വിരാട് കോലി
- ഓഫ് സ്റ്റംപില്‍ കെണിയൊരുക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍; കരുതലോടെ കളിച്ച് കോലി, തുടര്‍ച്ചയായി കവര്‍ ഡ്രൈവ് കളിക്കാന്‍ പ്രലോഭനം
- ഇത്തവണയും സെഞ്ചുറി നഷ്ടം; കോലി 79 ല്‍ പുറത്തായി
- കേപ്ടൗണില്‍ നായകന്റെ പ്രതിരോധക്കോട്ട; കോലിക്ക് അര്‍ധ സെഞ്ചുറി
കോലി രക്ഷിക്കുമോ? കേപ് ടൗണ്‍ ടെസ്റ്റില്‍ ഇന്ന് നിര്‍ണായകം
ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? കേപ് ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുടേയും ചോദ്യം ഇതാണ്. ഒന്നാം ഇന്നിങ്‌സില്‍ വെറും 13 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 57/2 എന്ന നിലയിലാണ് ഇപ്പോള്‍. മൂന്ന് ദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നു. ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് എത്രത്തോളം നീണ്ടുപോകും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഭാവി.
രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ ബാറ്റിങ് തുടരാനാണ് ഇന്ത്യ ശ്രമിക്കുക. വിരാട് കോലി (39 പന്തില്‍ 14), ചേതേശ്വര്‍ പുജാര (31 പന്തില്‍ ഒന്‍പത്) എന്നിവരാണ് ക്രീസില്‍. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമാകുക. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയ കോലി രണ്ടാം ഇന്നിങ്‌സിലും രക്ഷകനായി അവതരിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ലീഡ് 70 റണ്‍സ് ആയിട്ടുണ്ട്. ഈ ലീഡ് 250 കടന്നാല്‍ മാത്രമേ കേപ് ടൗണില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടാകൂ.