1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mayank Agarwal Test career

വിദേശ പര്യടനങ്ങളില്‍ സമ്പൂര്‍ണ പരാജയമായി മായങ്ക് അഗര്‍വാള്‍

Mayank Agarwal
വിദേശ പര്യടനങ്ങളില്‍ സമ്പൂര്‍ണ പരാജയമായി ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. തുടര്‍ച്ചയായി മായങ്ക് ബാറ്റിങ്ങില്‍ പരാജയപ്പെടുന്നത് താരത്തിന്റെ കരിയറിന് തിരിച്ചടിയാകുന്നു. സെഞ്ചൂറിയന്‍ ടെസ്റ്റിലെ 60 റണ്‍സ് ഒഴിച്ചാല്‍ മറ്റൊരു കളിയിലും ഇന്ത്യയ്ക്കായി വിദേശത്ത് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ മായങ്കിന് കഴിഞ്ഞിട്ടില്ല. വിദേശ ടെസ്റ്റുകളില്‍ കഴിഞ്ഞ 14 ഇന്നിങ്‌സ് എടുത്താല്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് മായങ്കിന്റെ പേരിലുള്ളത്. ഈ 14 ഇന്നിങ്‌സുകളില്‍ എട്ട് ഇന്നിങ്‌സുകളിലും മായങ്ക് രണ്ടക്കം കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സെലക്ടര്‍മാരുടെ റെഡ് ലിസ്റ്റിലാണ് മായങ്കിന്റെ സ്ഥാനം. അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ മായങ്കിന് കഴിയില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. 
 
അടുത്ത ലേഖനം
സെലക്ടര്‍മാരുടെ റെഡ് ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഇരുവരും ഇനി ടെസ്റ്റ് സ്‌ക്വാഡില്‍ ഉണ്ടാകില്ല