രേണുക വേണു|
Last Modified ബുധന്‍, 12 ജനുവരി 2022 (08:34 IST)
കേപ്ടൗണ്‍ ടെസ്റ്റിലെ അര്‍ധ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ റണ്‍വേട്ടയില്‍ കോലി രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് കോലി ദക്ഷിണാഫ്രിക്കയിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ 13 റണ്‍സെടുത്തപ്പോഴാണ് കോലി ദ്രാവിഡിന്റെ 624 റണ്‍സ് നേട്ടം മറികടന്നത്. 11 മത്സരങ്ങളില്‍ നിന്നാണ് ദ്രാവിഡ് 624 റണ്‍സ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. കോലിയാകട്ടെ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളോടെ ദക്ഷിണാഫ്രിക്കയില്‍ 651 റണ്‍സായി.
ദക്ഷിണാഫ്രിക്കയില്‍ 1161 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍. 15 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെയാണ് സച്ചിന്റെ നേട്ടം.