ചികിത്സിക്കൂ പ്രകൃതിയെ അടിസ്ഥാനമാക്കി

WEBDUNIA|
പ്രകൃതിചികിത്സ എന്നത് പ്രകൃതിവിഭവങ്ങള്‍ കൊണ്ട് അസുഖത്തെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ്. പഞ്ച ഭുതങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചികിത്സ.

എല്ലാ അസുഖങ്ങളും ഒരേ കാരണത്താലാണ് ഉണ്ടാവുന്നതെന്ന് പ്രകൃതി ചികിത്സ വിശ്വസിക്കുന്നു. ശരീരത്തില്‍ അടിഞ്ഞ് കുടിയിട്ടുള്ള പുറന്തളളപ്പെടേണ്ട വസ്തുക്കളും വിഷവസ്തുക്കളുമാണ് രോഗങ്ങള്‍ക്ക് കാ‍രണമെന്ന് പ്രകൃതിചികിത്സ പറയുന്നു. രോഗവും അതിന്‍റെ കാരണവും ഒന്ന് തന്നെയാണ് അതിനാല്‍ ചികിത്സയും ഒന്ന് തന്നെയാണ് എന്ന് പ്രകൃതി ചികിത്സ നിര്‍വചിക്കുന്നു.

നമ്മുടെ ശരീരം കോശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇവ തുടര്‍ച്ചയായി നശിക്കുകയും അതിന്‍റെ സ്ഥാനത്ത് പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നശിക്കപ്പെട്ട കോശങ്ങള്‍ ശരീരത്തില്‍ ആവശ്യമില്ലാത്തതിനാല്‍ അവ പുറന്തള്ളപ്പെടേണ്ടതുണ്ട്. ജീവിക്കുന്ന കോശങ്ങളും വിഷാംശങ്ങള്‍ പുറന്തള്ളുന്നുണ്ട്. തെറ്റായ ജിവിതശൈലിയും വിഷാംശം ശരീരത്തില്‍ ഉണ്ടാക്കും. ഈ വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളിയില്ലെങ്കില്‍ അത് രോഗമായി പരിണമിക്കും.
`


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :