സിദ്ധ വെദ്യവും പ്രമേഹവും

WEBDUNIA|
ചികിത്സാ രീതിയാണുള്ളത്. ലോകമാകെ ഈ രോഗത്തിന്‍റെ പിടിയില്‍ അമരുമ്പോഴും സിദ്ധ വൈദ്യം അചഞ്ചലമായി നിന്ന് ഇതിനെ നേരിടുന്നു.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍റെ അഭാവമോ അല്ലെങ്കില്‍ കുറവോ ആണ് പ്രമേഹ രോഗത്തിലേക്ക് നയിക്കുന്നത്. അതായത്, ഹോര്‍മോണിന്‍റെ കുറവോ അഭാവമോ ശരീരത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്നു.

സിദ്ധ വൈദ്യത്തില്‍ രണ്ടു ഘട്ടങ്ങളായുള്ള ചികിത്സയാണ് പ്രമേഹ രോഗികള്‍ക്ക് നല്‍കുന്നത്. ആ‍ദ്യ ഘട്ടത്തില്‍ ശരീരത്തിലെ ത്രിദോഷങ്ങളെ സന്തുലമാക്കി സപ്ത ധാതുക്കളെ പോഷിപ്പിക്കാനുള്ള ചികിത്സ നല്‍കും. രണ്ടാം ഘട്ടത്തില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മരുന്നുകള്‍ നല്‍കുന്നു.

കലോറി കുറഞ്ഞതും എന്നാല്‍ ശരീര ഭാരം തുലനം ചെയ്ത് പോവത്തക്കതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പ്രമേഹ രോഗികള്‍ക്കായി സിദ്ധ വൈദ്യം ശുപാര്‍ശ ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :