അലര്‍ജി പ്രകൃതി ജീവനത്തിലൂടെ മാറ്റാമോ?

WEBDUNIA|
അലര്‍ജിക്ക് കാരണം എന്തുമാവാം. ഭക്ഷണം, പൊടി, സോപ്പ് അങ്ങിനെ എന്തു വേണമെങ്കിലും അലര്‍ജിക് ആയവരെ ശല്യപ്പെടുത്താം. എന്നാല്‍ പ്രകൃതി ജീവനം ഇതിനൊരു പരിഹാരമാണെന്ന് വാദിക്കുന്നവര്‍ കുറവല്ല.

വായുവില്‍ കൂടി ശരീരത്തിലെത്തുന്ന അലര്‍ജി ഇന്‍‌ഹേലന്‍സ് എന്നും സ്പര്‍ശനം മൂലമുണ്ടാവുന്നവ കോണ്‍‌ടാക്ടന്‍സ് എന്നും ഭക്ഷണം മൂലമുണ്ടാവുന്നവ ഇന്‍‌ജസ്റ്റന്‍സ് എന്നും അറിയപ്പെടുന്നു. ശരീരത്തിന്‍റെ അതിജീവന ശേഷി വര്‍ദ്ധിപ്പിക്കുകയാണ് അലര്‍ജിയില്‍ നിന്ന് മോചനം നേടാന്‍ പ്രകൃതി ചികിത്സയിലെ ഉപാധി.

കൃത്രിമ ഭക്ഷണം ഒഴിവാക്കുക. പ്രകൃതി ജന്യ ഭക്ഷണങ്ങള്‍ കഴിച്ച് ജീവച്ഛക്തി വര്‍ദ്ധിപ്പിക്കുക എന്നിവ പ്രകൃതി ജീവനത്തിന്‍റെ ഭാഗമാണ്. ഭക്ഷണം ക്രമമാവുന്നതോടെ വിസര്‍ജ്ജനവും യഥാവിധി നടക്കും.

ശരീരത്തിന് ആവശ്യമില്ലാത്തവ പുറന്തള്ളാനുള്ള കഴിവ് ലഭിക്കുന്നതോടെ അലര്‍ജിയെ പടിക്ക് പുറത്താക്കാനാവുമെന്നാണ് പ്രകൃതി ചികിത്സകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :