കേഴ്വിക്കപ്പുറത്തെ ശബ്ദലോകത്തില്‍

WEBDUNIA|
ശബ്ദങ്ങളുടെ ലോകം കൊട്ടിയടയ്ക്കപ്പെട്ടവര്‍ക്ക് കമ്പ്യൂട്ടറുകള്‍ ശബ്ദവും വെളിച്ചവും വഴികാട്ടിയുമാകും. പറയുന്നത് വി.കെ. ഭദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്റ്റെക് വാസുദേവ് പുരസ്കാരം നേടിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍‍.

ഏഴു വയസ്സിനു മുമ്പാണ് കുട്ടികളില്‍ പ്രായോഗപരിജ്ഞാനപടുത ഉണരുന്നത്. അപ്പോഴേ കുട്ടിക്ക് ശ്രവണശക്തിക്കുറവുണ്ടോ എന്നു തിരിച്ചറിയാനും കഴിയൂ.

തീരെച്ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് ഏറെ ശ്രമകരമായ കാര്യമാണ്. മുതിര്‍ന്നവരുടേതു പോലെ കാര്യഗ്രഹണശേഷി ഉണ്ടാവില്ലല്ലോ അവര്‍ക്ക്. ഇവിടെയാണ് കമ്പ്യൂട്ടര്‍ സഹായിയാവുന്നത്. പടം വരയ്ക്കാനും കാണാനും ചിത്രങ്ങളിലൂടെ കുട്ടിയുടെ അര്‍ത്ഥഗ്രഹണ ശേഷിയെ പ്രോജ്വലിപ്പിക്കാനും കമ്പ്യൂട്ടറുകള്‍ക്ക് കഴിയും. ടീച്ചര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റാത്ത പലതും കുട്ടിയുടെ മനസ്സില്‍ പതിപ്പിക്കാന്‍ കമ്പ്യൂട്ടറിനാവും.

കമ്പ്യൂട്ടറിന്‍റെ വില അനുദിനം കുറഞ്ഞുവരുന്നത് ശ്രവണവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരനുഗ്രഹമാണ്. വീട്ടില്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍. അതിലൂടെ പഠനം രസകരവും ഉല്ലാസപ്രദവുമാക്കാം. ഇത്തരം കുട്ടികള്‍ക്കായുള്ള ഒരു പഠനപദ്ധതിയും കാറ്റ്സേ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചുണ്ട്, നാവ് തുടങ്ങി ശബ്ദോല്പാദനത്തിനും ശബ്ദഗ്രഹണത്തിനും ഉച്ചാരണത്തിനും സഹായിക്കുന്ന ശാരീരികാവയവ ചലനങ്ങളിലൂടെ വാക്കും അര്‍ത്ഥവും കുട്ടുക്കു മനസ്സില്‍ ഉറപ്പിക്കാനാവും. അക്ഷരം, വാക്ക്, വാക്യം എന്നിവ സന്ദര്‍ഭാനുസൃത ഭാവപ്പൊലിമയോടെയാവും അവതരിപ്പിക്കുന്നത്.

ഭദ്രനടക്കമുള്ള 10 അംഗ സംഘമാണ് ബധിരമൂക വിദ്യാലയം, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ സഹായത്തോടെ ഈ പാഠ്യക്രമം രൂപപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :