1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Women killed in up

അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവച്ച് കൊലപ്പെടുത്തി

Women
അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവച്ച് കൊലപ്പെടുത്തി. യുപിയിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. അധ്യാപികയായ ആരാധന റോയിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അമിത് കൗശലിനെ പൊലീസ് അറസ്റ്റുചെയ്തു. 
 
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തില്‍ വന്ന വിള്ളലാണ് കൊലപാതകത്തില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. രണ്ടുതവണ വെടിയേറ്റ ആരാധനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തേ കൗശലിനെതിരെ ആരാധന സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. 
അടുത്ത ലേഖനം
അത് പീഡനമായിരുന്നില്ല, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു: നിരീക്ഷണത്തിലായിരിക്കെ പീഡനത്തിനിരയായ യുവതി കോടതിയില്‍