ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അന്ന രേഷ്‌മ രാജൻ, ചിത്രങ്ങൾ വൈറൽ !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (15:55 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ
താരത്തിൻറെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് വൈറലാകുന്നത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് അന്ന. ഇതിലൂടെ തനിക്ക് മോഡേൺ ഡ്രസ്സും ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. മൂർത്തി സച്ചിൻ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അതേസമയം ഇടുക്കി ബ്ലാസ്റ്റേഴ്സ്, രണ്ട്, തിരിമാലി എന്നീ പുതിയ ചിത്രങ്ങളുടെ ഭാഗമാണ് അന്ന. അയ്യപ്പനും കോശിയുമാണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :