1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Undertaker say goodbye to ring

ആവേശം നിറച്ച 30 വർഷങ്ങൾ, ഡബ്ല്യു‌ഡബ്ല്യുഇ ഇതിഹാസ താരം അണ്ടർടേക്കർ വിരമിച്ചു

അണ്ടർടേക്കർ
30 വർഷക്കാലമായി ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ഡബ്യു‌ഡബ്യുഇ ഇതിഹാസതാരം അണ്ടർ ടെക്കർ റസ്ലിങ് റിങ്ങിനോട് വിട പറഞ്ഞു. തന്റെ അവസാന പോരാട്ടമായ സർവൈവർ സീരീസിൽ പങ്കെടുത്തുകൊണ്ടാണ് 30 വർഷം നീണ്ട തന്റെ കരിയറിന് അണ്ടർടേക്കർ വിരാമമിട്ടത്.
 
മാർക് വില്യം കലവെ എന്നാണ് ലോകമെങ്ങും ആരാധകരുള്ള അണ്ടർടേക്കറിന്റെ യഥാർഥപേര്.  ഡബ്യു‌ഡബ്യുഇ‌യിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരങ്ങളിലൊരാളായ അണ്ടർടേക്കർ തന്റെ 55ആം വയസിലാണ് റിങ്ങിനോട് വിടചൊല്ലുന്നത്. 1990ൽ റിങ്ങിൽ അരങ്ങേറ്റം കുറിച്ച അണ്ടർടേക്കർ ഏഴ് തവണ ലോകചാമ്പ്യനായിട്ടുണ്ട്.
അടുത്ത ലേഖനം
അന്ന് മാസങ്ങൾക്ക് ശേഷമാണ് ഗവാസ്‌കർ മകനെ കണ്ടത്, കാര്യങ്ങൾ മാറുന്നതിൽ സന്തോഷം: കപിൽ ദേവ്