1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. V.Muraleedharan Union Minister BJP

വി.മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിക്കും

V Muraleedharan
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് സാധ്യത. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി വി.മുരളീധരന് പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. മെട്രോമാന്‍ ഇ.ശ്രീധരനെ കേന്ദ്രമന്ത്രിയാക്കാന്‍ ആലോചനയുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുരളീധരന്റെ പ്രകടനം മോശമാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരനെ മാറ്റാന്‍ ആലോചന നടക്കുന്നത്. ചില പ്രമുഖ വകുപ്പുകളിലും മാറ്റം ഉണ്ടായേക്കാം. 
 
About Writer
രേണുക വേണു