ശ്രീനു എസ്|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (07:58 IST)
ശ്രീലങ്കയിലെ ശക്തമായ മഴയില്‍ മരണം 14ആയി. ഇതുവരെ മഴക്കെടുതി 2,45,000പേരെ ബാധിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 800വീടുകള്‍ക്കാണ് മഴയില്‍ കേടുപാടുകള്‍ പറ്റിയിട്ടുള്ളത്. 15,658 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.