1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. up gang rape

യുപിയില്‍ വീണ്ടും കൂട്ടമാനഭംഗം

യുപി
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട മാനഭംഗം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ്‌ ഇരുപത്തിയഞ്ചുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായത്‌. സംഭവത്തില്‍ നാലുപേരെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വനിതാ ജഡ്‌ജി ബലാത്സംഗത്തിനിരയായിരുന്നു. മുറിയ്‌ക്കുള്ളില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ ജഡ്‌ജി ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല.

ഇതിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ദളിത്‌ സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മരത്തില്‍ തൂക്കിയ സംഭവം വന്‍ ജനരോഷത്തിനിടയാക്കിയിരുന്നു. ഇതിന്‌ തൊട്ടു പിന്നാലെയാണ്‌ യുപിയില്‍ നിന്നും വീണ്ടും മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.
About Writer
VISHNU.NL