അനുബന്ധ വാര്‍ത്തകള്‍
- 20 വയസ്സ്, മലയാള സിനിമയില്‍ തിരക്കുള്ള നടനായി മാത്യൂ തോമസ്, നടന്റെ പുതിയ സിനിമകള്‍
- ഇഷാന് കിഷന് ടീമില്‍ നിന്ന് പുറത്തേക്ക്; ഇനി പൃഥ്വി ഷാ പരീക്ഷണം !
- Union Budget 2023 Live Updates: കേന്ദ്ര ബജറ്റ് ഉടന്‍, തത്സമയം വാര്‍ത്തകള്‍
- പുതിയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരം, ബെംഗളുരുവിൽ ചാറ്റ് ജിപിടിക്ക് നിരോധനം ഏർപ്പെടുത്തി കോളേജുകൾ
- ആദ്യ മത്സരം വിജയിച്ച ശേഷം നേരിൽ കാണാം, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ കാണാമെന്ന് മിച്ചൽ സ്റ്റാർക്ക്
Union Budget 2023-24:അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി, 7 മേഖലകൾക്ക് മുൻഗണന
2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. രണ്ടാം മോദി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തിൻ്റെ സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. നടപ്പ് സാമ്പത്തിക വർഷം ഏഴും അടുത്ത വർഷം 6.8 ശതമാനവും വളർച്ച നിരക്കുണ്ടാകുമെന്നാണ് സാമ്പത്തിക സർവേ വിലയിരുത്തുന്നത്.
അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 7 മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ബജറ്റ്. ഹരിത ഊർജത്തെ ആസ്പദമാക്കിയുള്ള വളർച്ച, യുവജനശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അവസാനപൗരനിലേക്കും വികസനമെത്തിക്കുക, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, രാജ്യത്തെ വളർച്ചശേഷിയെ തുറന്ന് വിടുക,ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് തുടക്കം കുറിക്കുക എന്നതാണ് ബജറ്റിൻ്റെ ഊന്നലെന്ന് ധനമന്ത്രി അറിയിച്ചു.