പുതിയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരം, ബെംഗളുരുവിൽ ചാറ്റ് ജിപിടിക്ക് നിരോധനം ഏർപ്പെടുത്തി കോളേജുകൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ജനുവരി 2023 (19:22 IST)
അക്കാദമിക പ്രവർത്തനങ്ങൾക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടുന്നത് നിരോധിച്ച് ബെംഗളുരുവിലെ കോളേജുകൾ. അമേരിക്കയിലെ പ്രശസ്തമായ പല പരീക്ഷകളും ചാറ്റ് ജിപിടി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബോട്ട് പാസായതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് നടപടി. അക്കാദമിക പ്രവർത്തനങ്ങൾക്ക് എ ഐ സഹായം തേടുന്നതിനാണ് കോളേജുകൾ നിരോധനമേർപ്പെടുത്തിയത്.

ദയാനന്ദ സാഗർ യൂണിവേഴ്സിറ്റി, ആർ കെ യൂണിവേഴ്സിറ്റി, ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയവയാണ് വിദ്യാർഥികൾ പഠനത്തിനായി ഏ ഐ ടൂളുകളായ ഗിത്ഹബ്, ചാറ്റ് ജിപിടി,ബ്ലാക്ക് ബോക്സ് മുതലായ സേവനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞത്.

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താൽ അസൈന്മെൻ്റുകളും മറ്റും എ ഐ തന്നെ വിദ്യാർഥികൾക്കായി ചെയ്തുകൊടുക്കും. ഇത് തിരിച്ചറിയാൻ ടെസ്റ്റുകൾ നടത്തുമെന്നും അതിൽ പരാജയപ്പെട്ടാൻ വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നുമാണ് കോളേജുകൾ വിശദീകരിക്കുന്നത്.


മറ്റ് സൈറ്റുകളിൽ നിന്നും വിവരങ്ങൾ കോപ്പിയടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു കമ്മിറ്റി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി രൂപീകരിച്ചിട്ടുണ്ട്. പ്രശ്നം നേരിടാൻ നൽകുന്ന അസൈന്മെൻ്റുകളിൽ മാറ്റം വരുത്താനാണ് ദയാനന്ദ സാഗർ യൂണിവേഴ്സിറ്റി ശ്രമിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :