ആദ്യ മത്സരം വിജയിച്ച ശേഷം നേരിൽ കാണാം, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ കാണാമെന്ന് മിച്ചൽ സ്റ്റാർക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ജനുവരി 2023 (18:43 IST)
ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ കളിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കി ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. കൈവിരലിന് പരിക്കേറ്റ് വിശ്രമത്തിലാണ് താരം. ഇതിനെ തുടർന്നാണ് താരം ആദ്യ ടെസ്റ്റിൽ നിന്നും മാറിനിൽക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിനെ തുടർന്ന് പരമ്പരയിലെ മൂന്നാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. വരുന്ന രണ്ടാഴ്ചകൾക്കുള്ളിൽ പരിക്ക് പൂർണമായും ഭേദമാകുമെന്ന് താരം പ്രതീക്ഷ പങ്കുവെച്ചു. ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം ഡൽഹിയിൽ കാണാമെന്നാണ് സ്റ്റാർക്ക് സഹതാരങ്ങളോട് വ്യക്തമാക്കിയത്.

ഫെബ്രുവരി 9ന് ഡൽഹിയിൽ വെച്ചാണ് ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. ആകെ നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :