20 വയസ്സ്, മലയാള സിനിമയില്‍ തിരക്കുള്ള നടനായി മാത്യൂ തോമസ്, നടന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 1 ഫെബ്രുവരി 2023 (11:25 IST)
മാത്യൂ തോമസ് കരിയറിലെ മികച്ച സമയത്തിലൂടെ കടന്ന് പോകുന്നത്.


നടന്റെ ഓരോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോഴും പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 20 വയസ്സ് മാത്രം പ്രായമുള്ള നടന്റെ വിജയ ചിത്രങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. ഒടുവിലായി റിലീസ് ചെയ്ത മാത്യൂ തോമസിന്റെ മിക സിനിമകളും വിജയമായി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ 67-മത്തെ സിനിമയുടെ കാസ്റ്റിംഗിന്റെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്‌ക്രീനില്‍ നടന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാണ്.നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് 'ക്രിസ്റ്റി'.മാളവിക മോഹനനാണ് നായിക.
ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്‌ലെന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 18 പ്ലസ്.

വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. ചിത്രത്തില്‍ നടന്‍ അഭിനയിക്കുന്നുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍,അഞ്ചാം പാതിരാ,ഓപ്പറേഷന്‍ ജാവ,ജോ&ജോ വരെ നീളുന്നു വിജയ ലിസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :