1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. sunny leone, controversial statement

വിവാദ പ്രസ്താവന സിപിഐ നേതാവിനെതിരെ വിമര്‍ശനവുമായി സണ്ണി ലിയോണ്

സണ്ണി ലിയോണ്
തനിക്കെതിരെ വിവാദ പ്രസ്താ‍വന നടത്തിയ സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ട്വിറ്ററിലൂടെയായിരുന്നു സണ്ണിയുടെ പ്രതികരണം. അധികാരത്തിലിരിക്കുന്നവര്‍ സഹായമാവശ്യമുള്ളവരെ  സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എനിക്ക് വേണ്ടി അവരുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുന്നതില്‍ ദുഃഖമുണ്ടെന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് തുല്‍ കുമാര്‍ അന്‍ജാന്‍ ഇന്നലെ മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ അതുലിന് പിന്തുണയുമായി  ബിജെപി എംപി മനോജ് തിവാരിയും രംഗത്തെത്തിയിരുന്നു.