അനുബന്ധ വാര്‍ത്തകള്‍
- Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്
- ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്
- അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചെന്ന് ഇറാൻ, ഹോർമുസ് വഴി കപ്പലുകൾ പോകില്ലെന്ന് ഇറാൻ, ആശങ്ക രേഖപ്പെടുത്തി സൗദി
- ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും: അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ
- ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു
അടുത്ത ലക്ഷ്യം ക്യൂബ, റൗൾ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് ഫെഡറൽ കുറ്റപത്രം
വാഷിങ്ടൺ: ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയ്‌ക്കെതിരെ അമേരിക്കൻ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം അൺസീൽ ചെയ്തു. 1996 ഫെബ്രുവരി 24-ന് ക്യൂബൻ വ്യോമസേന രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവച്ചിട്ട് നാല് ക്യൂബൻ-അമേരിക്കക്കാരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തി,4 കൊലപാതകകേസുകൾ, 2 വിമാനം നശിപ്പിച്ച്ജതിനുള്ള കേസുകൾ എന്നിവ ഉൾപ്പടെ 7 ആരോപണങ്ങളാണുളളത്. ഈ സമയത്ത് ക്യൂബൻ പ്രതിരോധമന്ത്രിയായിരുന്നു റൗൾ കാസ്ട്രോ, അന്നത്തെ പ്രസിഡൻ്റ് ഫിദൽ കാസ്ട്രോയ്ക്കെതിരെയും കുറ്റപത്രമുണ്ട്. യുഎസ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധം കാരണം വൈദ്യുതിമുടക്കടക്കം പതിവായ ക്യൂബ സാമ്പത്തികമായി തകർന്ന നിലയിലാണ്. ക്യൂബയെ ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് പതിവായി താല്പര്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസിൻ്റെ പുതിയ നീക്കം.
വെനസ്വേലയിൽ മഡൂറോയ്ക്കെതിരെ സമാനമായ രീതിയിൽ കുറ്റം ചുമത്തിയ ശേഷം അദ്ദേഹത്തെ പിടികൂടി യുഎസിലെത്തിക്കാൻ അമേരിക്ക സൈനികനീക്കം നടത്തിയിരുന്നു. സമാനമായ നടപടിക്ക് ക്യൂബയിൽ അമേരിക്ക മുതിരുമോ എന്നതാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.ഒരു പതിറ്റാണ്ട് മുൻപ് ഭരണത്തിൽ നിന്നും വിരമിച്ച 94കാരനായ റൗൾ കാസ്ട്രോയെ പിടികൂടുന്നത് വഴി വെനസ്വേലയിലുണ്ടായതുപോലെയൊരു രാഷ്ട്രീയ അട്ടിമറി ക്യൂബയിൽ സൃഷ്ടിക്കാൻ യുഎസിനാവില്ലെന്ന വിലയിരുത്തലുമുണ്ട്.