1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. sukhoi 30 fighter jet crashes

ഇന്ത്യയുടെ സുഖോയ്-30 യുദ്ധവിമാനം തകര്‍ന്നു വീണു

സുഖോയ്-30
അസമില്‍  ഇന്ത്യയുടെ സുഖോയ്-30 യുദ്ധവിമാനം തകര്‍ന്നു വീണു. അസമിലെ നാഗോണ്‍ ജില്ലയില്‍ ലവോഖോവയില്‍   അപകടമുണ്ടായത്. പൈലറ്റും സഹപൈലറ്റും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. തേസ്പൂരിലെ സലനിബാരി എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ഉച്ചയോടെ പുറപ്പെട്ട വിമാനം 12.30ഓടെ  റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ അഞ്ച് സുഖോയ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂനെയ്ക്ക് സമീപം സുഖോയ് 30 വിമാനം തകര്‍ന്ന് വീണിരുന്നു.