അനുബന്ധ വാര്‍ത്തകള്‍
- ദത്തെടുത്ത മകള്‍ ഒളിച്ചോടി; കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു
- പുതൂരില്‍ 24കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് ആത്മഹത്യ ചെയ്ത നിലയില്‍
- വലിയ സ്ത്രീധനം ചോദിച്ചു വിവാഹം ഒഴിവാക്കാനായിരുന്നു റുവൈസിന്റെ ശ്രമം; ഷഹനയുടെ ആത്മഹത്യക്കുറിപ്പ് നിര്‍ണായകമാകുന്നു
- കൊല്ലം സ്വദേശിയായ യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍
- പരീക്ഷാ പേടി: 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബെംഗളൂരുവില്‍ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ വര്‍ഷിണിയാണ് മരിച്ചത്. പുതുവര്‍ഷമായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാളില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ വര്‍ഷിണി ആഗ്രഹിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ ഇത് തടയുകയായിരുന്നു.
ഇതിന് പിന്നാലെ രക്ഷിതാക്കളുമായി ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വര്‍ഷിണി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.