കൊല്ലം സ്വദേശിയായ യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ജൂലൈ 2023 (19:49 IST)
കൊല്ലം സ്വദേശിയായ യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍. കല്ലുവാതുക്കല്‍ മേവനകോണത്ത് റാണി ഗൗരിയാണ് മരിച്ചത്. 29 വയസായിരുന്നു. ഇവരെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനമെന്ന് കാണിച്ച് യുവതിയുടെ കുടുംബം ഷാര്‍ജ പോലീസിലും പാരിപ്പള്ളി, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.

2018 ഫെബ്രുവരിയിലായിരുന്നു റാണിയുടെയും ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹം. ആറുമാസം മുന്‍പാണ് റാണി ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഷാര്‍ജയിലെത്തിയത്. ഇരുവര്‍ക്കും നാലുവയസുള്ള ഒരു മകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :