അനുബന്ധ വാര്ത്തകള്
- നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ പൊലീസ് പിടികൂടി
- ശബരിമല സ്ത്രീ പ്രവേശനത്തിൽ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താത്തത് എന്തുകൊണ്ട്; ശ്രീധരൻപിള്ളക്ക് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
- റിസർവേഷൻ കൌണ്ടർ കുടുംബശ്രീക്ക് നൽകില്ല; കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു
- ഓയോയും ഫോൺപേയും സഹകരിക്കുന്നു; ഇനി വെറും 99 രൂപക്ക് റൂം ബുക്ക് ചെയ്യാം !
- ഈ ഗുണങ്ങൾ കേട്ടാൽ നമ്മൾ താനെ ‘നടക്കും‘
നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടിയുടെ അത്മാവ് കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു; 19 കാരൻ ജീവനൊടുക്കി
നേരിൽകണ്ട അപകടത്തിൽ മരിച്ച കുട്ടി കൂടെവരാൻ നിരന്തരം കൈകാണിക്കുന്നു എന്നെഴുതിവച്ച് 19കാരൻ ആത്മഹത്യ ചെയ്തു. നാഗ്പൂരിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സൌരഭ് നാഗ്പൂർകർ എന്ന വിദ്യാർത്ഥിണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചത്.
അപകടങ്ങൾ നേരിൽ കണ്ടതിൽ പിന്നെ അവരുടെ ആത്മാക്കൾ തന്നെ വേട്ടയാടുന്നതായും കൂടെ ചെല്ലാൻ നിർബന്ധിക്കുന്നതാായും രണ്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ സൌരഭ് എഴുതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിൽ മാതാപിതാക്കളോട് മാപ്പാപേക്ഷിക്കുയും മാതാപിതാക്കളെ നോക്കാൻ സഹോദരിയോട് നിർദേശിക്കുകയും ചെയ്യുന്ന വിശദമായ ആത്മഹത്യക്കുറിപ്പ് സൌരഭിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടടുത്തു.
ഒരുമാസം മുൻപ് വാഹനാപകടത്തിൽ ഒരു കുട്ടി മരിക്കുന്നത് സൌരഭ് നേരിൽ കണ്ടിരുന്നു. പിന്നാലെ തന്നെ അപകടത്തിൽ ഒരു യുവതി മരണപ്പെടുന്നതും നേരിട്ടുകണ്ടതോടെ മരണപ്പെട്ടവരുടെ ആത്മാക്കൾ പിന്തുടരുന്നതായും അപകടത്തിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും നിരന്തരം തെളിയുന്നതായും സൌരഭ് ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രിയദർശിനി ഭഗവതി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട സൌരഭ് നാഗ്പൂർക്കർ