ഓയോയും ഫോൺപേയും സഹകരിക്കുന്നു; ഇനി വെറും 99 രൂപക്ക് റൂം ബുക്ക് ചെയ്യാം !

Sumeesh| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (20:38 IST)
ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയുമായി സഹകരിക്കാനൊരുങ്ങി ഹോട്ടല്‍ സേവനദാതാക്കളായ ഒയോ. ഇനിമുതൽ ഫോൺ പേ ആപ്പ് വഴി വെറു 99 രൂപ നൽകി ഓയോ റൂം ബുക്ക് ചെയ്യാനാകും. മുറിയുടെ വാടക ഹോട്ടലിൽ തന്നെ നേരിട്ട് അടക്കാവുന്ന സൌകര്യമാണ് ഫോൺ പേയും ഒയോയും സഹകരിച്ച് നൽകുന്നത്.

നിലവിൽ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ തന്നെ പണം മുൻ‌കൂറായി അടക്കുന്ന സംവിധാനമാണ് ഉള്ളത്. ഫോൺ പേയുമായി സഹകരിക്കുന്നതിലൂടെ ഓയോ വഴിയുള്ള ഹോട്ടൽ ബുക്കിംഗ് കൂടുതൽ സിംപിളാ‍കും. ഫോണ്‍ പേയുടെ 100 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ഇതിലൂടെ സേവനമെത്തിക്കാനാണ് ഓയോ ലക്ഷ്യമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :