എസ് സുധാകര്‍ റെഡ്ഡി വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി

പുതുച്ചേരി| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (14:36 IST)
എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുച്ചേരിയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ തുടരും. ബിനോയ് വിശ്വം പുതുതായി കേന്ദ്ര നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍, പി.വി. ബാലന്‍, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൌണ്‍സിലില്‍ എത്തിയിരിക്കുന്നത്.

നേരത്തെ പ്രായാധിക്യം പാര്‍ട്ടിക്ക് തടസമാണെങ്കില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :