അനുബന്ധ വാര്‍ത്തകള്‍
- പാമ്പ് കടിയേറ്റ ഭാഗത്ത് സ്വയം പ്രഥമശുശ്രൂഷ, ആശുപത്രിയിലേക്ക് പോയത് സ്വയം ഡ്രൈവ് ചെയ്ത്; കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായി
- വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന ആള് തലകറങ്ങി വീണു
- ഒന്നല്ല, രണ്ട് പാമ്പുണ്ട്, ഒന്നിനെ പിടിച്ച ശേഷം അടുത്തതിനെ പിടിക്കാം; വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞു
- ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിച്ചു പിടിച്ചു; പാമ്പിനെ ബലമായി വലിച്ചുമാറ്റി വാവ സുരേഷ്, കടിയേറ്റിട്ടും വീണ്ടും പാമ്പിനെ പിടിച്ചു
- കൃത്യസമയത്ത് ചികിത്സ കിട്ടി; വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
'കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷമിറങ്ങും'; ഇതില്‍ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളും ഉണ്ട്. കൃത്യമായി വൈദ്യസഹായം തേടുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു കാരണവശാലും ആശുപത്രിയില്‍ പോകാന്‍ വൈകരുത്. കടിച്ച പാമ്പിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതും അതുമൂലം ആശുപത്രിയില്‍ എത്താന്‍ വൈകുന്നതും മണ്ടത്തരമാണ്. പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.
അടുത്ത ലേഖനം