അനുബന്ധ വാര്‍ത്തകള്‍
- 'കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷമിറങ്ങും'; ഇതില്‍ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ?
- പാമ്പ് കടിയേറ്റ ഭാഗത്ത് സ്വയം പ്രഥമശുശ്രൂഷ, ആശുപത്രിയിലേക്ക് പോയത് സ്വയം ഡ്രൈവ് ചെയ്ത്; കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായി
- വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന ആള് തലകറങ്ങി വീണു
- ഒന്നല്ല, രണ്ട് പാമ്പുണ്ട്, ഒന്നിനെ പിടിച്ച ശേഷം അടുത്തതിനെ പിടിക്കാം; വാവ സുരേഷ് നാട്ടുകാരോട് പറഞ്ഞു
- ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിച്ചു പിടിച്ചു; പാമ്പിനെ ബലമായി വലിച്ചുമാറ്റി വാവ സുരേഷ്, കടിയേറ്റിട്ടും വീണ്ടും പാമ്പിനെ പിടിച്ചു
പാമ്പ് കടിയേറ്റ ഭാഗത്ത് തുണി കൊണ്ട് മുറുക്കി കെട്ടുന്നത് ശരിയാണോ?
പാമ്പ് കടിയേറ്റ ഭാഗത്ത് തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളില്‍ ആണ് കടി ഏറ്റതെങ്കില്‍ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീര്‍വീക്കം വന്നാല്‍ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെങ്കില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം. പാമ്പ് കടിയേറ്റ ഭാഗം അധികം അനക്കരുത്.