1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. shilpa shetty faces fraud charges

ശില്‍പ്പാ ഷെട്ടിയ്ക്കെതിരെ 9 കോടിയുടെ തട്ടിപ്പ് കേസ്

ശില്‍പ്പാ ഷെട്ടി
ബോളിവുഡ് താരസുന്ദരി ശില്‍പ്പാ ഷെട്ടിയ്ക്കെതിരെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കേസ് ശില്‍പ്പയും കുന്ദ്രയും ചേര്‍ന്ന് നിലവിലില്ലാത്ത ഒരു കമ്പനിയില്‍ 9 കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി.

ഇവര്‍ക്കെതിരെ കൊല്‍ക്കത്തയിലെ എം കെ.മീഡിയ മാനേജിങ് ഡയറക്ടര്‍ എം.കെ.ജെയിനാണ് കേസ് ഫയല്‍ ചെയ്തത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 
 
രണ്ടു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം 10 ഇരട്ടിയായി വര്‍ധിക്കുമെന്ന് വാഗ്ദാന നല്‍കിയാണ്  ഇരുവരുടേയും ഉടമസ്ഥതയിലുള്ള എസന്‍ഷ്യല്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ജെയിനിന്റെ പരാതിയില്‍ പറയുന്നു.
30 ലക്ഷം ഓഹരികളാണ് ജെയിനിന് ഇവര്‍ നല്‍കിയത്. അന്വേഷണത്തില്‍ ഇത്തരത്തിലൊരു കമ്പനി നിലവിലില്ലെന്ന് തെളിഞ്ഞുവെന്നും പരാതിയില്‍ ജെയിന്‍ പറഞ്ഞു.