36ന് ഔട്ടായ ഇന്ത്യ ജയിച്ചു: 44 സീറ്റിലേക്ക് ചുരുങ്ങിയ കോൺഗ്രസിന് പ്രചോദനമെന്ന് സഞ്ജയ് ഝാ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ജനുവരി 2021 (20:57 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ 36 റൺസിന് പുറാത്തായിട്ടും ഓസീസിനെതിരെ പരമ്പര സ്വന്തമാക്കാനായ ഇന്ത്യൻ ടീം കോൺഗ്രസ് പാർട്ടിക്ക് പ്രചോദനമാണെന്ന് പാര്‍ട്ടി മുന്‍ വക്താവ് സഞ്ജയ് ഝാ.

കോൺഗ്രസ് കഴിഞ്ഞകാലത്തെ കുറിച്ച് കണ്ണീരൊഴുക്കുന്നത് നിർത്തി പഴയ പ്രതാപത്തിലേക്ക് മടങ്ങി വരണമെന്ന് ഝാ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു ഝായുടെ പരാമര്‍ശം. കേവലം 36 റൺസിന് പുറത്തായ ടീമിന്റെ തിരിച്ചുവരവും നേടിയ വിജയവുമെല്ലാം നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. ഇത്തരത്തിൽ പാര്‍ട്ടിയുടെ മേല്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും പൊടിയും കുടഞ്ഞു കളഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രതാപത്തിലേക്ക് മടങ്ങിയെത്തണമെന്നുമാണ് ഝായുടെ ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :