പാർട്ടി നിർദേശിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 19 ജനുവരി 2021 (21:16 IST)
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പാർട്ടിയെ എക്കാലവും അനുസരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ് താനെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

ഇന്നുവരെ താൻ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, കെ.പി.സി.സി. അധ്യക്ഷപദത്തിന് പാര്‍ട്ടിക്കുള്ളില്‍നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :