അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ജനുവരി 2021 (20:32 IST)
കർഷകപ്രക്ഷോഭം അവസാനിപ്പിക്കുവാൻ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിർദേശവുമായി ആർഎസ്എസ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പ്രക്ഷോഭവും നീണ്ടുപോകുന്നത് ഒരു സമൂഹത്തിനും ഗുണം ചെയ്യില്ല.ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പ്രക്ഷോഭകര്‍ പരിഗണിക്കണം. അവർക്കായി കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരും ചിന്തിക്കണം.പ്രക്ഷോഭം അവസാനിപ്പിക്കുന്ന തരത്തില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്. ദീര്‍ഘകാലമായി തുടരുന്ന പ്രക്ഷോഭങ്ങളൊന്നും ഗുണം ചെയ്യില്ല. ഒരു പ്രക്ഷോഭം സമൂഹത്തെയാകെ നേരിട്ടും അല്ലാതെയും ബാധിക്കും. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരുനിലപാടിലേക്ക് എത്രയും വേഗം എത്തേണ്ടതുണ്ട്. ജോഷി പറഞ്ഞു.