കെപിസിസി അധ്യക്ഷനാകാൻ താൽപര്യം പ്രകടിപ്പിച്ച് കെ സുധാകരൻ, ദേശീയ നേതാക്കളുമായി സംസാരിച്ചു

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 ജനുവരി 2021 (15:54 IST)
കെപിസിസി അധ്യക്ഷനാകാൻ പരസ്യമായി താൽപ്പര്യം പ്രകടിപ്പിച്ച് കെ എംപി.
അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപ്പര്യമുണ്ടെന്നും ഇക്കാര്യം ദേശീയ നേതാക്കളുമായി ചർച്ച ചെയ്‌തെന്നും സുധാകരൻ പറഞ്ഞു. അതേസമയം സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ ഒന്നും ഇതുവരെയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായി ഉയർന്നിരുന്നു. കെ സുധാകരനോ, കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളിൽ നിന്നും ഉയർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവർക്കും അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെ‌യ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരൻ പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :