അനുബന്ധ വാര്‍ത്തകള്‍
- മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി
- കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍
- യുക്രൈന് യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം
- മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
Jayasankar
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ റിയോഡി ജനീറോയില്‍ എത്തിയത്. അതേ സമയം ഒക്ടോബര്‍ 21നാണ് അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ധാരണയിലെത്തിയത്.
സമീപകാലത്ത് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കപ്രശ്നങ്ങളില്‍ കൈക്കൊണ്ട പരസ്പര ധാരണയുടെ കാര്യത്തില്‍ പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പരസ്പര വിനിമയത്തിനുള്ള അടുത്ത ചുവടുവയ്പുകളാണ് ഇനി വേണ്ടതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്സില്‍ കുറിച്ചു.