അനുബന്ധ വാര്‍ത്തകള്‍
- കാനഡയിലെ ക്ഷേത്രത്തിന് പുറത്ത് ഖലിസ്ഥാൻ ആക്രമണം, അപലപിച്ച് ഇന്ത്യ
- സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ
- ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളാകുന്നു?, കനേഡിയൻ സിഖുക്കാരുടെ കൊലപാതകത്തിൽ അമിത് ഷാ ഇടപ്പെട്ടു?, ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തിയത് കാനഡ അധികൃതർ തന്നെ
- ഇന്ത്യക്കാർക്ക് ഇനി എളുപ്പമല്ല, കമ്പനികളിൽ തദ്ദേശീയ തൊഴിലാളികൾക്ക് മുൻഗണന നൽകും, കുടിയേറ്റം നിയന്ത്രിക്കുമെന്നും കാനഡ
- കാനഡ സ്വപ്നങ്ങൾ എത്രകാലം?, ചട്ടങ്ങളിൽ ഇളവ്, ജർമനിയിൽ പണിയുണ്ട്, ഇന്ത്യക്കാർക്ക് നാല് ലക്ഷത്തോളം അവസരങ്ങൾ
കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍
s jayasankar
കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കാന്‍ബറയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പെന്നി വോംഗുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു എസ് ജയശങ്കര്‍. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് എസ് ജയശങ്കര്‍ ഓസ്ട്രേലിയയിലെത്തിയത്
'ഞാന്‍ മൂന്ന് അഭിപ്രായങ്ങള്‍ പറയട്ടെ, ഒന്ന്, കാനഡ പ്രത്യേക വിവരങ്ങളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടാമതായി, കാനഡയിലേക്ക് നോക്കുമ്പോള്‍, നമ്മുടെ നയതന്ത്രജ്ഞര്‍ നിരീക്ഷണത്തിലാണ് എന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മൂന്നാമത്തേത് തീവ്രവാദ ശക്തികള്‍ക്ക് അവിടെ നല്കുന്ന രാഷ്ട്രീയ ഇടമാണ്'- ജയശങ്കര്‍ പറഞ്ഞു.